വായനാ ദിനത്തിൽ വായനയ്ക്ക് ഡിജിറ്റൽ വഴി തുറന്ന് അടൂർ ഹോളി എയ്ഞ്ചൽസ്
ഇന്റനെറ്റ് യുഗത്തിൽ ഓൺലൈൻ ലൈവ് ക്ലാസുകൾ ക്രമീകരിക്കപ്പെടുമ്പോൾ കുട്ടികൾക്കായി ഓൺലൈൻ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ച് അടൂർ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ.
കുട്ടികൾക്ക് വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ ഓൺലൈൻ സംവിധാനത്തിലൂടെ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കുന്നതിന് ഈ സൗകര്യം കൂടുതൽ ഉപകാരപ്പെടുന്നൂ.
ഈ സൗകര്യം ജൂൺ 19 വായനാ ദിനത്തിൽ കുട്ടികൾക്ക് വായനാ ദിന സമ്മാനമായി സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗ്ഗീസ് കിഴക്കേക്കര ഉത്ഘാടനം ചെയ്തു.